ആദ്യ മെഡലുയര്‍ത്തി മീരാബായി ചാനു; ഇന്ത്യയ്ക്ക് വെള്ളി തിളക്കം
12:05 July 24
നേട്ടം 49 കിലോ ഭാരാദ്വഹനത്തിൽ
ടോക്കിയോ: 2021 ഒളിമ്പിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യമെഡൽ. 49 കിലോ ഭാരാദ്വഹനത്തിൽ മീരാബായി ചാനു വെള്ളി സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും മികച്ച പ്രകടനമാണ് ചാനു കാഴ്‌ച വെച്ചത്. ആദ്യ ക്ലീൻ ആൻഡ് ജെർക്കിൽ 110 കിലോഗ്രാം ഭാരമാണ് ചാനു ഉയർത്തിയത്.
Also Read:ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വിജയ തുടക്കം; നിർണായകമായി ശ്രീജേഷിന്‍റെ സേവുകള്‍
സ്‌നാച്ചിൽ 87 കി.ഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 115 കി.ഗ്രാമും ആണ് ചാനുവിന്‍റെ മികച്ച പ്രകടനം. ഭാരാദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചാനു. സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യയ്‌ക്ക് വേണ്ടി ഭാരദ്വഹനത്തിൽ കർണം മല്ലേശ്വരി മെഡൽ നേടിയിരുന്നു.