കേരളം

kerala

ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ് 16-ാം ദിനം; ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ

ജാവലിൻ ത്രോ ഫൈനലിൽ മത്സരിക്കുന്ന നീരജ് ചോപ്രയിലാണ് ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വെയ്‌ക്കുന്നത്.

By

Published : Aug 6, 2021, 7:16 PM IST

ടോക്കിയോ ഒളിമ്പിക്‌സ് 16-ാം ദിനം  ടോക്കിയോ ഒളിമ്പിക്‌സ് ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ  ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ  TOKYO OLYMPICS DAY 16  TOKYO OLYMPICS INDIA SCHEDULE  INDIA SCHEDULE  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
ടോക്കിയോ ഒളിമ്പിക്‌സ് 16-ാം ദിനം; ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിന്‍റെ 16-ാം ദിനത്തിൽ ഇന്ത്യ ഉറ്റുനോക്കുന്നത് ജാവലിൻ ത്രോ ഫൈനലിൽ മത്സരിക്കുന്ന നീരജ് ചോപ്രയിലാണ്. ആദ്യ ഏറിൽ തന്നെ 86.65 മീറ്റർ കണ്ടെത്തിയാണ് നീരജ് ഫൈനലിൽ യോഗ്യത നേടിയിരിക്കുന്നത്. യോഗ്യത റൗണ്ടിൽ ഏറ്റവും കൂടുതൽ ദൂരം താണ്ടിയതും നീരജ് തന്നെയാണ്.

നീരജിനെ കൂടാതെ ഗോൾഫിൽ അവസാന റൗണ്ടിൽ മത്സരിക്കുന്ന അതിഥി അശോകും മെഡൽ പ്രതീക്ഷ നൽകുന്നുണ്ട്. മെഡൽ നേടാനായാൽ ഗോൾഫിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആദ്യത്തെ താരം എന്ന റെക്കോർഡും അതിഥിക്ക് സ്വന്തമാക്കാം. പുരുഷൻമാരുടെ 65കിലോഗ്രാം ഗുസ്തിയിൽ വെങ്കലമെഡൽ മത്സരത്തിൽ ബജ്‌രംഗ് പുനിയയും ശനിയാഴ്‌ച മത്സരിക്കുന്നുണ്ട്.

ശനിയാഴ്‌ചത്തെ ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ

  • അത്‌ലറ്റിക്‌സ്

വൈകുന്നേരം 4:30- പുരുഷ വിഭാഗം ജാവലിൻ ത്രോ ഫൈനൽ (നീരജ് ചോപ്ര)

  • ഗോൾഫ്

രാവിലെ 7:47- വനിത വിഭാഗം റൗണ്ട് 4 (ദീക്ഷ ഡാഗർ)

രാവിലെ 8.18- വനിത വിഭാഗം റൗണ്ട് 4 (അതിഥി അശോക്‌)

  • ഗുസ്‌തി

വൈകുന്നേരം 3:15- പുരുഷവിഭാഗം 65 കിലോഗ്രാം വെങ്കല മത്സരം (ബജ്‌രംഗ് പുനിയ)

ABOUT THE AUTHOR

...view details