ടോക്കിയോ:പി.വി സിന്ധുവിന്‍റെ വെള്ളിമെഡൽ നേട്ടത്തിലൂടെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടായി ഉയർന്നു. അതോടോപ്പം ഇന്ത്യൻ പുരുഷ ഹോക്കി ടീം 41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ സെമിയിൽ കടന്ന ചരിത്ര നിമിഷത്തിനും ഞായറാഴ്‌ച സാക്ഷ്യം വഹിച്ചു.
തിങ്കളാഴ്‌ച മെഡൽ പ്രതീക്ഷയുമായി ഡിസ്‌കസ്‌ത്രോ ഫൈനലിൽ ഇന്ത്യൻ താരം കമൽപ്രീത് കൗർ മത്സരിക്കുന്നുണ്ട്. കൂടാതെ സെമിഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതാ ഹോക്കി ടീമും നാളെ മത്സരിക്കാനിറങ്ങുന്നു.
തിങ്കളാഴ്‌ചത്തെ ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ
- അത്ലറ്റിക്‌സ്
രാവിലെ 7.24 : വനിതകളുടെ 200 മീറ്റർ- ദ്യുതി ചന്ദ്