ടോക്കിയോ :ബോക്‌സിങ്ങില്‍ വീരോചിത പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ താരം സതീഷ് കുമാര്‍ കീഴടങ്ങി. 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിന്‍റെ ക്വാര്‍ട്ടറില്‍ നിലവിലെ ലോക ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായ ഉസ്ബെക്കിസ്ഥാനെ ബഖോദിര്‍ ജലോലോവിനോടാണ് താരം തോല്‍വി വഴങ്ങിയത്.
5-0 എന്ന സ്‌കോറിനായിരുന്നു താരത്തിന്‍റെ പരാജയം. എന്നാല്‍ കഴിഞ്ഞ മത്സരത്തിനിടെ തലയ്‌ക്കേറ്റ മുറിവില്‍ നിരവധി സ്റ്റിച്ചുകളുമായാണ് സതീഷ് ക്വാര്‍ട്ടറിനിറങ്ങിയിരുന്നത്. അതേസമയം ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്‌സറെന്ന നേട്ടം സ്വന്തമാക്കാന്‍ 32 കാരനായ സതീഷ് കുമാറിന് കഴിഞ്ഞു.