കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 16 പേര്‍ക്ക് കൂടി കൊവിഡ്

രോഗം സ്ഥിരീകരിച്ചവരില്‍ അത്ലറ്റുകളില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.

COVID-19  Tokyo Olympics  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020
ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 16 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 28, 2021, 1:05 PM IST

ടോക്കിയോ: ഒളിമ്പിക്സുമായി ബന്ധപ്പെട്ട് പുതിയ 16 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംഘാടകര്‍ അറിയിച്ചു. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ അത്ലറ്റുകളില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച 16ല്‍ നാല് പേര്‍ ഗെയിംസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.

രണ്ട് പേര്‍ മാധ്യമ പ്രവര്‍ത്തകരും, ഒമ്പത് പേര്‍ കരാറുകാരും, ഒരാള്‍ വളണ്ടിയറാണെന്നും സംഘാടകര്‍ പറഞ്ഞു. ഇവരാരും ഒളിമ്പിക് വില്ലേജിലെ താമസക്കാരല്ലെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ഇതേവരെ 169 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ 19 പേര്‍ക്കാണ് ഒളിമ്പിക് വില്ലേജില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേര്‍ രോഗ മുക്തരായതാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ടോക്കിയോയില്‍ റെക്കോഡ് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ കണക്ക് ഒളിമ്പിക് സംഘാടകര്‍ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം 2,848 പേര്‍ക്ക് പേര്‍ക്കാണ് ടോക്കിയോയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

also read: ഇന്ത്യന്‍ ബാഡ്‌മിന്‍റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു

ABOUT THE AUTHOR

...view details