ടോക്കിയോ : പുരുഷന്മാരുടെ 52 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യൻ താരം അമിത് പംഗല്‍ പുറത്ത്. പ്രീക്വാർട്ടറില്‍ കൊളംബിയയുടെ ഹെർനി മാർട്ടിനെസിനോടാണ് അമിതിന്‍റെ തോല്‍വി. 4-1 എന്ന സ്കോറിനാണ് ഇന്ത്യക്കെതിരെ കൊളംബിയ വിജയം സ്വന്തമാക്കിയത്.
ആദ്യ റൗണ്ടില്‍ അമിത് പംഗല്‍ വിജയം നേടിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ കൊളംബിയൻ താരം ശേഷിക്കുന്ന റൗണ്ടുകൾ കൂടി സ്വന്തമാക്കി ക്വാർട്ടറിലേക്ക് കടക്കുകയായിരുന്നു. 2016 റിയോ ഒളിമ്പിക്‌സില്‍ ലൈറ്റ് ഫ്ലൈവെയ്‌റ്റില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് ഹെർനി മാർട്ടിനെസ്.