കേരളം

kerala

ETV Bharat / sports

ഷൂട്ടിങ്ങില്‍ തുടക്കം പാളി; ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം പുറത്ത് - എളവേണിൽ വാളറിവാൻ

ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, അപൂർവി ചന്ദേല എന്നിവർ ഫൈനൽ കാണാതെ പുറത്ത്.

Elavenil Valarivan  Apurvi Chandela  Women's 10m air rifle  Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ് വാർത്തകള്‍  ഇന്ത്യൻ ഷൂട്ടിങ് ടീം  എളവേണിൽ വാളറിവാൻ  അപൂർവി ചന്ദേല
ഷൂട്ടിങ്

By

Published : Jul 24, 2021, 8:42 AM IST

ടോക്കിയോ : ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ തുടക്കം പാളി. 10 മീറ്റർ എയർ റൈഫിളിന്‍റെ വനിതാ വിഭാഗത്തില്‍ ഇന്ത്യൻ പ്രതീക്ഷകളായ ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, അപൂർവി ചന്ദേല എന്നിവർ പുറത്തായി.

യോഗ്യത റൗണ്ടിലാണ് ഇരുവരും പുറത്തായത്. 625.5 പോയന്‍റുമായി എളവേണില്‍ വാളറിവാൻ 16ആം സ്ഥാനത്തും, 621.9 പോയന്‍റ് മാത്രം നേടിയ അപൂർവി ചന്ദേല 36 ആം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്.

യോഗ്യത റൗണ്ടില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിന് യോഗ്യത നേടുക. 632.9 പോയന്‍റ് നേടിയ നോർവെയുടെ ഡസ്റ്റാസ് ജെനറ്റ് ഹെഗാണ് യോഗ്യത റൗണ്ടില്‍ ഒന്നാമതെത്തിയത്.

also read:അമ്പെയ്‌ത്തില്‍ ആദ്യ റൗണ്ട് കടന്ന് ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം

ABOUT THE AUTHOR

...view details