കേരളം

kerala

ETV Bharat / sports

പിന്നില്‍ നിന്നും പൊരുതിക്കയറി; അമ്പെയ്ത്തില്‍ തരുണ്‍ദീപ് റായ്ക്ക് പ്രീ ക്വാര്‍ട്ടര്‍ - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ് ടോക്കിയോ

എലിമിനേഷന്‍ റൗണ്ടില്‍ യുക്രൈന്‍റെ ഒലെക്‌സി ഹണ്‍ബിന്നിനെ 6-4ന് കീഴടക്കിയാണ് തരുണിന്‍റെ മുന്നേറ്റം.

Tokyo Olympics  Archer Tarundeep Rai  Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ്  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ് ടോക്കിയോ  ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്
പിന്നില്‍ നിന്നും പൊരുതിക്കയറി; അമ്പെയ്ത്തില്‍ തരുണ്‍ദീപ് റായ്ക്ക് പ്രീ ക്വാര്‍ട്ടര്‍

By

Published : Jul 28, 2021, 10:04 AM IST

ടോക്കിയോ: അമ്പെയ്ത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍. എലിമിനേഷന്‍ റൗണ്ടില്‍ യുക്രൈന്‍റെ ഒലെക്‌സി ഹണ്‍ബിന്നിനെ 6-4ന് കീഴടക്കിയാണ് തരുണിന്‍റെ മുന്നേറ്റം.

ആദ്യ മൂന്ന് സെറ്റുകളില്‍ 2-4ന് പിന്നില്‍ നിന്നശേഷം അവസാന സെറ്റുകളില്‍ പൊരുതിക്കയറിയാണ് 37കാരനായ താരം മത്സരം പിടിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ഇസ്രായേലിന്‍റെ ഇറ്റായി ഷാനിയാണ് ലോക 54ാം നമ്പര്‍ താരമായ തരുണ്‍ദീപിന്‍റെ എതിരാളി.

also read: ഇടിക്കൊപ്പം കടിയും ; ഹെവിവെയ്റ്റ് മത്സരത്തിൽ എതിരാളിയുടെ ചെവിയിൽ കടിച്ച് മൊറോക്കന്‍ താരം

ABOUT THE AUTHOR

...view details