ടോക്കിയോ: ഗുസ്തിയില്‍ വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിന് വെങ്കല പ്രതീക്ഷ. ആദ്യ റൗണ്ടില്‍ താരത്തെ തോല്‍പ്പിച്ച ബെലാറസിന്‍റെ ഐറീന കുറാച്കീന ഫൈനലിലെത്തിയതാണ് അന്‍ഷുവിന് നേട്ടമായത്. ഇതോടെ റെപ്പാഷെയിലൂടെയാണ് 19കാരിയായ അന്‍ഷുവിന് വെങ്കല മത്സരത്തിനായി യോഗ്യത നേടാനാവുക.
റഷ്യയുടെ കോബ്ലോവ വലേറിയയാണ് റെപ്പാഷെ റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി. നാളെ രാവിലെ 7.30നാണ് അന്‍ഷുവിന്‍റെ റെപ്പാഷെ റൗണ്ട്. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ബള്‍ഗേറിയയുടെ എവ്‌ലീന നിക്കോളോവയുമായി വെങ്കലപ്പോരിനിറങ്ങാം.