ടോക്കിയോ:ടോക്കിയോ ഒളിമ്പിക്‌സ് നീന്തലിൽ മീന പട്ടേലിന് പിന്നാലെ ശ്രീഹരി നടരാജും പുറത്തേക്ക്. പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഹീറ്റ്‌സിൽ 54.31 സെക്കന്‍റിൽ ആറാം സ്ഥാനത്താണ് ശ്രീഹരി നടരാജ് ഫിനിഷ് ചെയ്തത്.
എന്നാൽ ഓവറോൾ റാങ്കിങ്ങിൽ 27-ാം സ്ഥാനത്തായിരുന്നു നടരാജ്. ആദ്യ പതിനാറിൽ ഇടം നേടുന്നവർക്കു മാത്രമേ സെമിഫൈനലിൽ ഇടം നേടാൻ സാധിക്കുകയുള്ളു.