കേരളം

kerala

ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ് : കെലബ് ഡ്രസ്സല്‍ വേഗമേറിയ നീന്തല്‍ താരം - ടോക്കിയോ ഒളിമ്പിക്സ് 2020

പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 21.07 സെക്കന്‍റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് താരത്തിന്‍റെ സ്വര്‍ണ നേട്ടം.

DRESSEL Caeleb  ടോക്കിയോ ഒളിമ്പിക്സ്  ഒളിമ്പിക്സ്  Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് വാർത്തകൾ
കെലബ് ഡ്രസ്സല്‍ വേഗമേറിയ നീന്തല്‍ താരം

By

Published : Aug 1, 2021, 8:47 AM IST

ടോക്കിയോ : അമേരിക്കയുടെ കെലബ് ഡ്രസ്സല്‍ വേഗമേറിയ നീന്തല്‍ താരം. പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 21.07 സെക്കന്‍റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് താരത്തിന്‍റെ സ്വര്‍ണനേട്ടം. ഈയിനത്തില്‍ ഒളിമ്പിക് റെക്കോര്‍ഡ് കൂടിയാണിത്.

also read: 'വിരമിക്കാറായിട്ടില്ല' ; 40 വയസ് വരെ കളിക്കാനാവുമെന്ന് മേരി കോം

നേരത്തേ ബീജിങ് ഒളിമ്പിക്‌സില്‍ ബ്രസീല്‍ താരം സീസർ സിയലോ കുറിച്ച 21.30 സെക്കന്‍റാണ് ഡ്രസ്സലിന്‍റെ വേഗതയ്ക്ക് മുന്നില്‍ പഴങ്കഥയായത്.

ഫ്രാന്‍സിന്‍റെ മാനാഡോ ഫ്ലോറന്‍റാണ് വെള്ളി നേടിയത്. 21.55 സെക്കന്‍റിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ബ്രസീലിന്‍റെ ഫ്രാറ്റസ് ബ്രൂണോ 21.57 സെക്കന്‍റില്‍ മത്സരം പൂര്‍ത്തിയാക്കി വെങ്കല മെഡല്‍ നേടി.

ABOUT THE AUTHOR

...view details