ടോക്കിയോ: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ 86 കിലോഗ്രാം സെമിയില്‍ ദീപക് പൂനിയക്ക് തോല്‍വി. യുഎസിന്‍റെ ഡേവിഡ് ടെയ്‌ലറോടാണ് ദീപക് 10-0ത്തിന് തോല്‍വി വഴങ്ങിയത്. നേരത്തെ ചൈനീസ് താരം സുഷനെ 6–3ന് തോൽപ്പിച്ചാണ് ദീപക് പൂനിയ സെമിഫൈനലിൽ കടന്നത്.
ഗുസ്തിയില്‍ ദീപക് പൂനിയക്ക് ഇനി വെങ്കല പ്രതീക്ഷ; സെമിയില്‍ തോല്‍വി - ഒളിമ്പിക്സ് വാർത്തകൾ
യുഎസിന്‍റെ ഡേവിഡ് ടെയ്‌ലറോടാണ് ദീപക് 10-0ത്തിന് തോല്‍വി വഴങ്ങിയത്.
ഗുസ്തിയില്‍ ദീപക് പൂനിയക്ക് ഇനി വെങ്കല പ്രതീക്ഷ; സെമിയില്‍ തോല്‍വി
also read:ഗോദയിലെ മെഡല്‍, രവി കുമാർ ഫൈനലില്‍
അതേസമയം 57 കിലോഗ്രാം വിഭാഗത്തിൽ മറ്റൊരു ഇന്ത്യന്‍ താരമായ രവി ദഹിയ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ കസക്കിസ്ഥാന്‍റെ സനായേവിനെ മലര്‍ത്തിയടിച്ചാണ് താരം ഫൈനലിലെത്തിയത്. ഇതോടെ രവി കുമാർ ദഹിയ ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ഉറപ്പിച്ചു. നാളെയാണ് ഫൈനല്‍ നടക്കുക.