ടോക്കിയോ : കൊവിഡ് ഭീതിക്കിടെ നടന്ന ടോക്കിയോ ഒളിമ്പിക്‌സിന് സമാപനം. കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ വര്‍ണാഭമായ വെടിക്കെട്ടോടെയായിരുന്നു പര്യവസാനം.
കൊവിഡ് ഭീതിക്കിടെ രാജ്യത്ത് നിന്നുതന്നെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.
"നമ്മൾ പങ്കിടുന്ന ലോകങ്ങൾ" എന്ന ആപ്തവാക്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സമാപനച്ചടങ്ങ്. 2024ലെ ആതിഥേയരായ പാരീസ് നഗരത്തിന്‍റെ മേയർ ആൻ ഹിഡാൽഗോയ്ക്ക് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാക് ഒളിമ്പിക് പതാക കൈമാറി.
ടോക്കിയോ ഒളിമ്പിക്സിന്‍റെ സമാനപ ചടങ്ങില്‍ നടന്ന വെടിക്കെട്ട്. അതേസമയം ഒളിമ്പിക്‌സിനെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമയി പാരീസിലും ആഘോഷം സംഘടിപ്പിച്ചിരുന്നു. ടോക്കിയോയില്‍ നിന്നും മെഡല്‍ നേടിയെത്തിയ കായിക താരങ്ങളടക്കം ആയിരക്കണക്കിന് പേരാണ് ഈഫൽ ടവറിന് കീഴില്‍ ഒത്തുകൂടിയത്.
also read: 'ഇത്രയും കരുത്തുള്ള പേസ് നിരയെ കണ്ടിട്ടില്ല'; ഇന്ത്യൻ പേസ് പടയെ പുകഴ്‌ത്തി ഇൻസമാം ഉൾ ഹഖ്
കാണികള്‍ക്ക് ആവേശം പകര്‍ന്ന് ഫ്രാന്‍സിന്‍റെ ദേശീയ പതാകയുടെ നിറം വാനില്‍ പകര്‍ന്ന് ജെറ്റ് വിമാനങ്ങളുമുണ്ടായിരുന്നു.
1924ന് ശേഷം 100 വര്‍ഷത്തിനിപ്പുറമാണ് പാരീസ് വീണ്ടുമൊരു ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്.