ടോക്കിയോ: ഒളിമ്പിക് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍. പുരുഷന്‍മാരുടെ 91 കിലോ ഗ്രാം സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് സതീഷ് കുമാറിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം.
പ്രീ ക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്താണ് സതീഷിന്‍റെ മുന്നേറ്റം. അടുത്ത മത്സരത്തിലും വിജയിക്കാനായാല്‍ താരത്തിന് ഒളിമ്പിക് മെഡലുറപ്പിക്കാം.