ടോക്കിയോ: ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിത ഹോക്കി ടീം ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ ടീം പരിശീലകൻ സ്യോര്‍ദ് മറീൻ സ്ഥാനമൊഴിഞ്ഞു. ബ്രിട്ടനെതിരായ വെങ്കല മെഡൽ പോരാട്ടം ടീമിനോടൊപ്പമുള്ള തന്‍റെ അവസാന മത്സരമാണെന്ന് നെതർലൻഡുകാരനായ മറീൻ പറഞ്ഞു.
'നമുക്ക് ഒരു മെഡല്‍ നേടാനായില്ല, പക്ഷേ നമ്മുടെ നേട്ടം അതിലും വലുതാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തി. കഠിനാധ്വാനം ചെയ്യുന്നിടത്തോളം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാമെന്ന് ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഞങ്ങള്‍ പ്രചോദനം നല്‍കി.! എല്ലാ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.' മത്സരശേഷം സ്യോര്‍ദ് മറീൻ ട്വീറ്റ് ചെയ്‌തു.