ടോക്കിയോ: യോഗ്യത റൗണ്ടിൽ 586 പോയിന്‍റുമായി ഒന്നാമതെത്തിയ സൗരഭ് ചൗധരിക്ക് ഫൈനലിൽ കാലിടറി. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഏഴാം സ്ഥാനത്താണ് ലോക രണ്ടാം നമ്പർ താരമായ സൗരഭ് ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യൻ താരം അഭിഷേക് വർമ 575 പോയിന്‍റ് നേടിയെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്തായിരുന്നു.
ALSO READ:ഷൂട്ടിങ്ങില്‍ തുടക്കം പാളി; ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം പുറത്ത്
വനിത വിഭാഗത്തിലും നിരാശ
10 മീറ്റർ എയർ റൈഫിളിന്‍റെ വനിത വിഭാഗത്തില്‍ ഇന്ത്യൻ പ്രതീക്ഷകളായ ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, അപൂർവി ചന്ദേല എന്നിവരും നേരത്തെ പുറത്തായിരുന്നു. യോഗ്യത റൗണ്ടിൽ 625.5 പോയിന്‍റുമായി എളവേണില്‍ വാളറിവാൻ 16-ാം സ്ഥാനത്തും, 621.9 പോയിന്‍റ് മാത്രം നേടിയ അപൂർവി ചന്ദേല 36-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്.
ALSO READ:അമ്പെയ്‌ത്തില്‍ ആദ്യ റൗണ്ട് കടന്ന് ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം