കേരളം

kerala

ETV Bharat / sports

മീരാബായ് ചാനുവിനെ അനുമോദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി; രണ്ട് കോടി പാരിതോഷികവും പ്രഖ്യാപിച്ചു - അശ്വിനി വൈഷ്‌ണവ്

ചാനുവിന് രണ്ട് കോടി രൂപ പാരിതോഷികവും റെയിൽ‌വേയിലെ ജോലിയിൽ സ്ഥാനക്കയറ്റവും റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു.

Railway Minister Ashwini Vaishnaw  Mirabai Chanu  Olympics medallist Mirabai Chanu  കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്  അശ്വിനി വൈഷ്‌ണവ്  മീരാബായ് ചാനു
മീരാബായ് ചാനുവിനെ അനുമോദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

By

Published : Jul 27, 2021, 3:11 AM IST

ന്യൂഡൽഹി:ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവായ മിരാബായ് ചാനുവിനെ അനുമോദിച്ച് കേന്ദ്ര റെയിൽ‌വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കൂടാതെ, ചാനുവിന് രണ്ട് കോടി രൂപ പാരിതോഷികവും റെയിൽ‌വേയിലെ ജോലിയിൽ സ്ഥാനക്കയറ്റവും മന്ത്രി പ്രഖ്യാപിച്ചു.

ചാനുവിന്‍റെ കഴിവും, കഠിനാധ്വാനവും, ചടുലതയും ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുവെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറും ചാനുവിനെ അനുമോദിച്ചിരുന്നു.

കേന്ദ്ര നിയമ, നീതിന്യായ മന്ത്രി കിരൺ റിജ്ജു, വടക്കുകിഴക്കൻ മേഖലയിലെ കേന്ദ്ര ടൂറിസം, സാംസ്‌കാരിക വികസന മന്ത്രി കിഷൻ റെഡ്ഡി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവൽ, യുവജനകാര്യ, കായിക സഹമന്ത്രി നിസിത് പ്രമാണിക് എന്നിവരും ചാനുവിനെ അനുമോദിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ടോക്കിയോ ഒളിമ്പിക്‌സിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ മിരാബായ് ചാനുവും കോച്ച് വിജയ് ശർമയും തിങ്കളാഴ്‌ചയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഡൽഹി വിമാനത്താവളത്തിൽ വച്ച് വിമാനത്താവള ജീവനക്കാരും ചാനുവിന് സ്വീകരണം ഒരുക്കിയിരുന്നു.

Also Read:മീര ഭായ്‌ ചാനുവിന് സ്വർണത്തിന് സാധ്യത ; ഒപ്പം റെക്കോഡിനും

ABOUT THE AUTHOR

...view details