കേരളം

kerala

ETV Bharat / sports

സ്വർണമില്ലാതെ സിന്ധു, സെമിയില്‍ തോറ്റു... ഇനി വെങ്കല പോരാട്ടം - ഒളിമ്പിക്സ് സിന്ധു

ലോക ഒന്നാം നമ്പർ താരമായ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ തോൽപ്പിച്ചത്.

പി.വി സിന്ധു  P.V Sindhu  PV Sindhu loses semi-final  PV Sindhu loses semi-final to Tai Tzu-Ying  പി.വി സിന്ധുവിന് തോൽവി  പി.വി സിന്ധു തോറ്റു  സിന്ധു തോറ്റു  PV Sindhu lose  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ഒളിമ്പിക്സ് സിന്ധു  Olympics Sindhu
പൊരുതി തോറ്റു; ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ പി.വി സിന്ധുവിന് തോൽവി

By

Published : Jul 31, 2021, 5:03 PM IST

Updated : Jul 31, 2021, 5:19 PM IST

ടോക്കിയോ: വനിത ബാഡ്‌മിന്‍റണ്‍ സെമിയിൽ ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധുവിന് തോൽവി. ലോക ഒന്നാം നമ്പർ താരമായ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. ശക്തമായ മത്സരത്തിനൊടുവിൽ തുടർച്ചയായ രണ്ട് സെറ്റുകൾ നേടിയാണ് ചൈനീസ് താരം വിജയിച്ചത്. ചൈനയുടെ ചെൻ യു ഫെയിങ്ങാണ് ഫൈനലിൽ തായ് സു യിങ്ങിന്‍റെ എതിരാളി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 21-18 ന് തായ് സു യിങ്ങ് സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ തായ് സു യിങ്ങിന് വലിയ വെല്ലുവിളി ഉയർത്താൻ സിന്ധുവിനായില്ല. 21-12 നാണ് രണ്ടാം സെറ്റിൽ സിന്ധു കീഴടങ്ങിയത്. തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും.

ഇരുവരും ഏറ്റുമുട്ടിയ ഏറ്റവുമൊടുവിലത്തെ 3 മത്സരങ്ങളിലും ജയം തായ് സുവിനൊപ്പമായിരുന്നു. എന്നാൽ, റിയോ ഒളിമ്പിക്‌സിലും 2019 ലോക ചാംപ്യൻഷിപ്പിലും 2018ലെ വേൾഡ് ടൂർ ഫൈനൽസിലും സിന്ധുവിനായിരുന്നു ജയം.

ALSO READ:ബോക്‌സിങില്‍ പ്രതീക്ഷകൾ അവസാനിച്ചു: പൂജ റാണി പുറത്ത്

ജപ്പാന്‍റെ ലോക അഞ്ചാം നമ്പർ താരം അകാനെ യമാഗുച്ചിയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്. റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള യമാഗുച്ചിയ്‌ക്കെതിരെ ക്വാർട്ടറിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്‌ചവെച്ചത്.

Last Updated : Jul 31, 2021, 5:19 PM IST

ABOUT THE AUTHOR

...view details