ടോക്കിയോ:ഒളിമ്പിക്‌സ് ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് ചിറകേകി ബാഡ്‌മിന്‍റണിൽ പി.വി സിന്ധു സെമിയിൽ. ജപ്പാന്‍റെ അകാനെ യമാഗുച്ചിക്കെതിരായ ക്വാര്‍ട്ടറില്‍ 23-13, 22- 20 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്‍റെ വിജയം. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലാണ് സിന്ധു സെമിയിൽ കടക്കുന്നത്. ഒരു വിജയം കൂടെ നേടിയാൽ സിന്ധുവിന് മെഡൽ ഉറപ്പിക്കാനാകും.
ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍; പി.വി സിന്ധു സെമിയിൽ - ടോക്കിയോ ഒളിമ്പിക്‌സ് പി.വി സിന്ധു സെമിയിൽ
ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ തുടർച്ചയായ സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.
ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍; പി.വി സിന്ധു സെമിയിൽ
റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള യമാഗുച്ചിയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്. എതിരാളിയുടെ ബലഹീനതകള്‍ കൃത്യമായി മനസ്സിലാക്കിയ സിന്ധു ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ യമാഗുച്ചി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി.
സെമി ഫൈനലിലും വിജയം സ്വന്തമാക്കിയാല്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം എന്ന ചരിത്ര നേട്ടം സിന്ധുവിന് സ്വന്തമാകും