ടോക്കിയോ:ടോക്കിയോ ഒളിമ്പിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. 75 കിലോ വിഭാഗം ബോക്‌സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പൂജാ റാണി പുറത്തായി. ചൈനീസ് താരം ക്യൂൻ ലീയോട് 5-0 നാണ് താരം പരാജയപ്പെട്ടത്.
ലോക ഒന്നാം നമ്പർ താരമായ ക്യൂൻ ലീക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ താരത്തിനായില്ല. മൂന്ന് റൗണ്ടുകളിലും വ്യക്തമായ മുൻതൂക്കം നേടിയാണ് ചൈനീസ് താരം വിജയിച്ചത്. ഇതിന് മുൻപ് രണ്ട് തവണ ലീയുമായി മത്സരിച്ചപ്പോളും പൂജക്ക് വിജയിക്കാനായിരുന്നില്ല.