ടോക്കിയോ : അമേരിക്കയുടെ സ്റ്റാര്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഫ്ളോര്‍ എക്സര്‍സൈസ് ഫൈനലില്‍ നിന്നും പിന്മാറി. യുഎസ്എ ജിംനാസ്റ്റിക്സ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വാള്‍ട്ട്, അണ്‍ഈവന്‍ ബാര്‍സ് ഫൈനലുകളില്‍ നിന്നും താരം പിന്മാറിയിരുന്നു.
ആരോഗ്യ വിദഗ്‌ധരുമായി ആലോചിച്ചാണ് താരത്തിന്‍റെ പിന്മാറ്റമെന്ന് യുഎസ്എ ജിംനാസ്റ്റിക്സ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ടീം ഫൈനലിനിടെയാണ് താരം ആദ്യം പിന്മാറുന്നത്. മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും താരം അറിയിച്ചിരുന്നു.