കേരളം

kerala

ETV Bharat / sports

'ഇന്ത്യയുടെ അഭിമാനം' ; അദിതി അശോകിന് അഭിനന്ദനവുമായി പ്രധാനമന്ത്രിയും, രാഷ്ട്രപതിയും - ടോക്കിയോ ഒളിമ്പിക്സ്

ലോക 200-ാം നമ്പർ താരമായ അദിതി ഒളിമ്പിക് ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് നാലാം സ്ഥാനത്തെത്തിയത്.

Aditi Ashok  Narendra Modi  Ramnath Kovind  Aditi Ashok Olympics  അതിഥി അശോക്  നരേന്ദ്രമോദി  രാംനാഥ് കോവിന്ദ്  Narendra Modi Aditi Ashok  Aditi Ashok Modi  Aditi Ashok golf  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ്  അതിഥി അശോക് മോദി
ഇന്ത്യയുടെ അഭിമാനം; അതിഥി അശോകിന് അഭിനന്ദനവുമായി പ്രധാനമന്ത്രിയും, രാഷ്ട്രപതിയും

By

Published : Aug 7, 2021, 1:11 PM IST

ന്യൂഡൽഹി :ഒളിമ്പിക്‌ ഗോൾഫിൽ രാജ്യത്തിനഭിമാനമായി മാറിയ അദിതി അശോകിന് അഭിനന്ദനവുമായി പ്രധാനമന്ത്രിയും, രാഷ്ട്രപതിയും. ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ മുന്നേറിയ ലോക 200-ാം നമ്പർ താരമായ അദിതി ലോക ഒന്നാം നമ്പർ താരത്തിന് പോലും വെല്ലുവിളി ഉയർത്തി നാലാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്.

'മികച്ച പ്രകടനം അദിതി! ടോക്കിയോയിൽ നിങ്ങൾ അതിശയകരമായ വൈദഗ്‌ധ്യവും നിശ്ചയദാർഢ്യവും കാണിച്ചു. മെഡൽ നഷ്‌ടപ്പെട്ടെങ്കിലും നിങ്ങൾ ഏതൊരു ഇന്ത്യക്കാരനും എത്തിപ്പെടാൻ സാധിക്കാത്ത ദൂരത്തേക്ക് സഞ്ചരിച്ച് വിജയത്തിന്‍റെ പാത തെളിയിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു', പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

ഒളിമ്പിക് ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് അദിതി മടങ്ങുന്നത്. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ലോക ഒന്നാം നമ്പർ താരത്തെ പോലും അദിതി വിറപ്പിച്ചിരുന്നു.

'നന്നായി കളിച്ചു അദിതി അശോക്‌, ഇന്ത്യയുടെ ഒരു മകൾ കൂടി തന്‍റെ വ്യക്‌തി മുദ്ര പതിപ്പിച്ചിരിക്കുന്നു. ഇന്നത്തെ ചരിത്രപരമായ പ്രകടനത്തിലൂടെ നിങ്ങൾ ഇന്ത്യൻ ഗോൾഫിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. നിങ്ങൾ വളരെ ശാന്തമായും സമചിത്തതയോടെയും കളിച്ചു. മനക്കരുത്തിന്‍റെയും കഴിവുകളുടെയും ശ്രദ്ധേയമായ പ്രകടനത്തിന് അഭിനന്ദനങ്ങൾ', രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

ALSO READ:ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിച്ച് അദിതി അശോക് ; ഗോൾഫിലെ മെഡല്‍ നഷ്ടം തലനാരിഴയ്ക്ക്‌

കഴിഞ്ഞ ദിവസം മൂന്ന് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -12 പാര്‍ പോയന്‍റുമായി രണ്ടാം സ്ഥാനത്തായിരുന്നു അദിതി. എന്നാൽ നാല് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ -15 പാര്‍ പോയന്‍റുമായി അദിതി നാലാം സ്ഥാനത്തായി. 269 സ്‌ട്രോക്കുകളാണ് നാല് റൗണ്ടുകളിലുമായി താരത്തിന് വേണ്ടിവന്നത്.

ABOUT THE AUTHOR

...view details