ടോക്കിയോ : ടോക്കിയോ ഒളിമ്പിക്‌സിൽ പുരുഷന്‍മാരുടെ ഹെവിവെയ്റ്റ് വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ ഇടിയോടൊപ്പം കടിയും. മൊറോക്കന്‍ താരം യൂനുസ് ബാല്ലയാണ് ന്യൂസിലാന്‍ഡിന്‍റെ ഡേവിഡ് നൈകയുടെ ചെവിയില്‍ കടിച്ചത്.
ഡേവിഡ് നൈകയോട് തോൽക്കുമെന്ന അവസ്ഥയിലായിരുന്നു ബാല്ല ചെവി കടിച്ച് വിജയിക്കാൻ ശ്രമിച്ചത്. എന്നാൽ കടിയെ അതിജീവിച്ച് നൈക്ക അനായാസം ക്വാട്ടറിലേക്ക് ജയിച്ചുകയറി. എന്നാൽ കടിക്കാൻ ശ്രമിച്ചത് റഫറിയുടെ കണ്ണിൽപ്പെടാത്തതിനാല്‍ ബാല്ലക്കെതിരെ അധികം നടപടികളൊന്നും ഉണ്ടായില്ല.