കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സ് പുരുഷ ഫുട്ബോൾ : ബ്രസീൽ ക്വാർട്ടറിൽ - Olympic football Brazil through to quarter

ബ്രസീലിനായി റിച്ചാർലിസണ്‍ രണ്ട് ഗോളുകളും മാത്യൂസ് കുന്‍ഹ ഒരു ഗോളും നേടി

Brazil  ബ്രസീൽ  ബ്രസീൽ ക്വാർട്ടറിൽ  ഒളിമ്പിക്‌സ് പുരുഷ ഫുട്ബോൾ ബ്രസീൽ ക്വാർട്ടറിൽ  Olympic football Brazil through to quarter  റിച്ചാർലിസണ്‍
ഒളിമ്പിക്‌സ് പുരുഷ ഫുട്ബോൾ; ബ്രസീൽ ക്വാർട്ടറിൽ

By

Published : Jul 28, 2021, 7:20 PM IST

ടോക്കിയോ : ഒളിമ്പിക്‌സ് പുരുഷ ഫുട്ബോളിൽ ബ്രസീലിന് മിന്നും ജയം. ഗ്രൂപ്പ് ഡിയിൽ സൗദി അറേബ്യക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീലിന്‍റെ വിജയം. റിച്ചാര്‍ലിസണ്‍ ഇരട്ടഗോള്‍ നേടി.

14-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയുടെ ഗോളിലൂടെയാണ് ബ്രസീല്‍ മുന്നിലെത്തിയത്. എന്നാല്‍ 27-ാം ബ്രസീലിനെ ഞെട്ടിച്ച് സൗദി ഗോള്‍ തിരിച്ചടിച്ചു. അല്‍മാരി അബ്ദുള്ളയുടെ വകയായിരുന്നു ഗോള്‍. പിന്നീട് 76-ാം മിനിറ്റിലും ഇഞ്ച്വറി സമയത്തും റിച്ചാര്‍ലിസണ്‍ ഗോള്‍ നേടിയതോടെ ബ്രസീല്‍ വിജയം പൂര്‍ത്തിയാക്കി.

കഴിഞ്ഞ മത്സരത്തിൽ ജർമനിക്കെതിരെയും ബ്രസീൽ വിജയം നേടിയിരുന്നു. റിച്ചാര്‍ലിസന്‍റെ ഹാട്രിക്ക് മികവിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം.

ALSO READ:ബാഡ്‌മിന്‍റണിൽ നിരാശ ; തുടർച്ചയായ രണ്ടാം തോൽവിയോടെ സായ് പ്രണീത് പുറത്ത്

അതേസമയം ഇന്ന് നടന്ന മത്സരത്തിൽ ഐവറി കോസ്റ്റിനോട് സമനില വഴങ്ങിയ ജർമനി ക്വാർട്ടർ കാണാതെ പുറത്തായി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

ABOUT THE AUTHOR

...view details