കേരളം

kerala

ETV Bharat / sports

മികവ് പുലർത്താതെ ഷൂട്ടിങ് സംഘം ; പത്ത് മീറ്റർ മിക്‌സഡ് റൈഫിൾ വിഭാഗത്തിൽ ഇന്ത്യൻ ടീമുകൾ പുറത്ത് - ടോക്കിയോ ഒളിമ്പിക്സ് മത്സര ഫലങ്ങളുടെ വാർത്ത

ദിവ്യാൻഷ് പൻവാർ-എലവേനിൽ വാലരിവൻ സഖ്യവും, ദീപക് കുമാർ അഞ്ജും മൗഡ്‌ഗില്‍ സഖ്യവുമാണ് ഫൈനൽ കാണാതെ പുറത്തായത്.

India's Mixed 10m Rifle teams fail  Olympics  Tokyo Olympics  ഇന്നത്തെ ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2021  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് മത്സര ഫലങ്ങളുടെ വാർത്ത
മികവ് പുലർത്താതെ ഷൂട്ടിങ് സംഘം; പത്ത് മീറ്റർ മിക്‌സഡ് റൈഫിൾ വിഭാഗത്തിൽ ഇന്ത്യൻ ടീമുകൾ പുറത്ത്

By

Published : Jul 27, 2021, 5:17 PM IST

ടോക്കിയോ : ഒളിമ്പിക്‌സ് ഷൂട്ടിങിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിന് പിന്നാലെ പത്ത് മീറ്റർ റൈഫിൾ വിഭാഗത്തിലും ഇന്ത്യൻ മിക്‌സഡ് ടീമിന് ഫൈനൽ യോഗ്യത നേടാനായില്ല. രണ്ട് ടീമുകളാണ് ഇന്ത്യക്കായി യോഗ്യത റൗണ്ടിൽ മത്സരിച്ചത്.

യോഗ്യത റൗണ്ടിൽ മൂന്ന് സീരീസുകളിലായി ദിവ്യാൻഷ് പൻവാർ-എലവേനിൽ വാലരിവൻ സഖ്യം 626.5 പോയിന്‍റാണ് നേടിയത്. 12-ാം സ്ഥാനത്താണ് ഇരുവരും മത്സരം അവസാനിപ്പിച്ചത്. മറ്റൊരു ഇന്ത്യൻ സഖ്യം ദീപക് കുമാറും അഞ്ജും മൗഡ്‌ഗിലും 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 623.8 പോയിന്‍റായിരുന്നു ഇവർ നേടിയത്.

633 പോയിന്‍റുമായി ചൈനയുടെ ക്വിൻ യാങ്-ഹൗറാൻ യാങ് സഖ്യമാണ് ഒന്നാമതെത്തിയത്. പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സ്വർണ മെഡലിനായും മൂന്നും നാലും സ്ഥാനക്കാര്‍ വെങ്കല മെഡലിനായും മത്സരിക്കും.

ALSO READ:ഒളിമ്പിക് ടെന്നീസ് കോര്‍ട്ടില്‍ വമ്പൻ അട്ടിമറി; ജപ്പാന്‍റെ നവോമി ഒസാക്ക പുറത്ത്

അതേസമയം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായ മനുഭാക്കര്‍ - സൗരഭ് ചൗധരി സഖ്യത്തിന് മെഡല്‍ മെഡല്‍ റൗണ്ടിലെത്താനായില്ല. രണ്ടാം റൗണ്ടില്‍ 380 പോയിന്‍റോടെ ഏഴാം സ്ഥാനത്താണ് സഖ്യം മത്സരം പൂര്‍ത്തിയാക്കിയത്.

ഈയിനത്തില്‍ മത്സരിച്ച അഭിഷേക് വർമ്മ- യശസ്വിനി ജയ്‌സ്വാള്‍ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 17ാം സ്ഥാനത്താണ് ടീം മത്സരം പൂര്‍ത്തിയാക്കിയത്.

ABOUT THE AUTHOR

...view details