ടോക്കിയോ: പുരുഷ ലോങ്ജംപ് യോഗ്യത മത്സരത്തിൽ മലയാളി താരം എം ശ്രീശങ്കര്‍ പുറത്ത്. 15 പേർ മത്സരിച്ച റൗണ്ട് ബിയിലെ യോഗ്യതാ റൗണ്ടിൽ 13 സ്ഥാനത്തെത്താനേ ശ്രീശങ്കറിനായുള്ളു. ആകെ 31 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർ 25–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ടു സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത.
8.15 മീറ്റർ വേണ്ടിയിരുന്ന ഫൈനലിലേക്കുള്ള യോഗ്യതാ മാർക്ക് ചാടിക്കടക്കാൻ ശ്രീശങ്കറിനായില്ല. മൂന്ന് ശ്രമങ്ങളിൽ 7.69 മീറ്റർ ചാടിക്കടക്കാനേ താരത്തിനായുള്ളു. ആദ്യ ശ്രമത്തിലാണ് താരം 7.69 മീറ്റർ താണ്ടിയത്. രണ്ടാമത്തെ ശ്രമത്തിൽ 7.51 മീറ്ററും മൂന്നാമത്തെ ശ്രമത്തിൽ 7.43 മീറ്ററും ചാടി.