കേരളം

kerala

ETV Bharat / sports

ചരിത്ര നേട്ടം : ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനവുമായി കായികരംഗത്തെ പ്രമുഖർ - Hockey India Olympics

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത് 41 വർഷത്തിന് ശേഷം ; ജർമനിക്കെതിരെ വിജയം 5-4ന്

Indian Sports persons Congratulated Indian hockey team  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  വെങ്കലം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി കായികരംഗത്തെ പ്രമുഖർ  team India winning bronze medal  Hockey India Olympics  Hocky Olympics
ചരിത്ര നേട്ടം; വെങ്കലം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി കായികരംഗത്തെ പ്രമുഖർ

By

Published : Aug 5, 2021, 12:41 PM IST

ന്യൂഡൽഹി : 41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി കായികരംഗത്തെ പ്രമുഖർ. കരുത്തരായ ജർമനിക്കെതിരെ 5-4നാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഒരവസരത്തിൽ 3-1 ന് പിന്നിട്ടുനിന്ന ശേഷം അവിശ്വസനീയമായ കുതിപ്പ് നടത്തിയാണ് ഇന്ത്യ വെങ്കലത്തിൽ മുത്തമിട്ടത്.

പി.ടി ഉഷ, സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർ സെവാഗ്, വെങ്കിടേഷ് പ്രസാദ്. വി.വി.എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീർ, സുനിൽ ഛേത്രി, അഭിനവ് ബിന്ദ്ര, മഹേഷ് ഭൂപതി, വിജേന്ദർ സിങ്, മീരാബായി ചാനു, ഭവാനി ദേവി, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ജ്വാല ഗുട്ട തുടങ്ങിയ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയുടെ വിജയത്തിൽ അഭിനന്ദനമറിയിച്ചു.

ഇന്ത്യയ്ക്കായി വെങ്കലം നേടിയ ഹോക്കി സംഘത്തിലെ ഓരോ അംഗത്തിനും അഭിനന്ദനങ്ങൾ! അതിശയകരമായ കഠിനമായ പോരാട്ട വിജയം... കളിയുടെ അവസാന നിമിഷങ്ങളിൽ ശ്രീജേഷിന്‍റെ പെനാൽറ്റി കോർണർ സേവ് അത്ഭുതകരമായിരുന്നു. നിങ്ങൾ രാജ്യത്തിന് അഭിമാനമാണ്, സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്‍റെ ട്വീറ്റാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. '1983, 2007, 2011 എന്നിവ മറക്കുക. ഹോക്കിയിൽ നേടിയ ഈ മെഡൽ ഏതോരു ക്രിക്കറ്റ് വേൾഡ് കപ്പിനേക്കാളും വലുതാണ്' - ഗംഭീർ കുറിച്ചു.

നാമെല്ലാം ഇന്ന് ഇന്ത്യൻ ഹോക്കി ടീമാണ്! അതിശയകരമായ പോരാട്ടം, 41 വർഷങ്ങൾക്ക് ശേഷം ഒരു ഒളിമ്പിക് ഗെയിംസ് പോഡിയത്തിൽ ഞങ്ങളെ കാണുന്നത് വൈകാരികമാണ്. #ടീം ഇന്ത്യ, ഇന്ത്യൻ ഫുട്ബോള്‍ ടീം നായകൻ സുനിൽ ഛേത്രി കുറിച്ചു.

ALSO READ:തകര്‍പ്പന്‍ സേവുകളുമായി ശ്രീജേഷ് ; ജര്‍മനിയെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം

ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യയുടെ സമ്പാദ്യം. ഒളിമ്പിക്‌സ്‌ ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

ABOUT THE AUTHOR

...view details