കേരളം

kerala

ETV Bharat / sports

ഒളിമ്പിക്സില്‍ കൂടുതല്‍ മെഡലുകളുമായി ഇന്ത്യ; ടോക്കിയോ ഒരു പുതുചരിത്രം

ടോക്കിയോയില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് 2020 വാര്‍ത്തകള്‍  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ  neeraj chopra  meera bai chanu  ravi kumar dahiya
ഒളിമ്പിക്സില്‍ കൂടുതല്‍ മെഡലുകളുമായി ഇന്ത്യ; ടോക്കിയോ ഒരു പുതുചരിത്രം

By

Published : Aug 7, 2021, 9:23 PM IST

ടോക്കിയോ: ഒളിമ്പിക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടവുമായാണ് ഇക്കുറി ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ നിന്നും മടങ്ങുക. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിലെ ആറ് മെഡലുകള്‍ എന്ന റെക്കോര്‍ഡാണ് ഇക്കുറി ഇന്ത്യ പഴങ്കഥയാക്കിയത്. ലണ്ടനില്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ആറ് മെഡലുകളായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതേവരെ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിന് പുറിമെ ജാവലിന്‍ താരം നീരജ് ചോപ്രയിലൂടെ ഒളിമ്പിക് അത്‌ലറ്റിക്സിലെ ആദ്യ മെഡല്‍ നേട്ടവും രാജ്യം ആഘോഷിച്ചു. ടോക്കിയോയില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് 'സുവര്‍ണ' ചരിത്രം കുറിച്ചത്. നീരജിന് പുറമെ മീരാബായ് ചാനു (വെയ്‌റ്റ് ലിഫ്റ്റിങ്- വെള്ളി), രവികുമാര്‍ ദഹിയ (ഗുസ്തി- വെള്ളി), ബജ്‌റംഗ് പുനിയ (ഗുസ്തി-വെങ്കലം), പിവി സിന്ധു (ബാഡ്മിന്‍റണ്‍- വെങ്കലം), ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ (ബോക്സിങ്- വെങ്കലം), പുരുഷ ഹോക്കി ടീം(വെങ്കലം) എന്നിവരാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.

41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം. ടുര്‍ണമെന്‍റിലുടനീളം ഇന്ത്യയുടെ യാത്രയില്‍ നിര്‍ണായകമായത് മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്‍റെ മിന്നുന്ന പ്രകടനമാണ്. ഇത് മലയാളികള്‍ക്ക് സ്വകാര്യമായി അഭിമാനിക്കാനുള്ള വക കൂടിയൊരുക്കി.

also read:ചരിത്രമെഴുതി​ നീരജ്​ ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യക്ക്​ സ്വർണം

അതേസമയം ടോക്കിയോയിലെ വെങ്കല മെഡല്‍ നേട്ടത്തോടെ തുടര്‍ച്ചയായ ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കാന്‍ പിവി സിന്ധുവിനും കഴിഞ്ഞു. നേരത്തെ റിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നു.

ABOUT THE AUTHOR

...view details