ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസ അറിയിച്ച് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. അമ്പെയ്ത്ത് മത്സരങ്ങളോടെ ഇന്ത്യയുടെ ഒളിമ്പിക്‌സ് മത്സരങ്ങൾ ആരംഭിച്ചിരുന്നു.
'ഒരു രാജ്യത്തിന്‍റെ മുഴുവൻ പ്രതീക്ഷകളും പ്രാർഥനയും ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പമുണ്ട്. എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഞാൻ ഇന്ത്യൻ സംഘത്തിന് വിജയാശംസകൾ നേരുന്നു. നിങ്ങൾ മികവ് പുലർത്തുമെന്നും, മെഡലുകൾ നേടി രാജ്യത്തിന് അഭിമാനമാകുമെന്നും എനിക്ക് ഉറപ്പുണ്ട്. #ചിയർ4ഇന്ത്യ', പ്രസിഡന്‍റ് ട്വിറ്ററിൽ കുറിച്ചു.
ALSO READ:ടോക്കിയോ ഒളിമ്പിക്‌സ്; അമ്പെയ്‌ത്തിൽ നിരാശപ്പെടുത്തി ഇന്ത്യ