ടോക്കിയോ: എലെയ്‌ൻ തോംസണ്‍ ടോക്കിയോ ഒളിമ്പിക്‌സിലെ വേഗറാണി. വനിത വിഭാഗം 100 മീറ്ററിൽ 10.61സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്‌തത്. ഒളിമ്പിക് റെക്കോഡോടെയാണ് ജമൈക്കൻ താരം സ്വർണം നേടിയത്.
33 വർഷം പഴക്കമുള്ള യു.എസ്.എയുടെ ഫ്ലോറെൻസ് ഗ്രിഫീതിന്‍റെ 10.62 സെക്കന്‍റിന്‍റെ ഒളിമ്പിക് റെക്കോർഡാണ് തോംസണ്‍ മറികടന്നത്. 1988-ലെ സിയോള്‍ ഒളിമ്പിക്‌സിലാണ് ഫ്‌ളോറെന്‍സ് ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടിയത്.