ടോക്കിയോ: ഒളിമ്പിക്സ് ഹോക്കിയില്‍ പുതു ചരിത്രം തീര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ മുന്നേറുന്നത്. കരുത്തരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒളിമ്പിക് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ പ്രവേശിക്കുന്നത്.
ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‍റെ 22ാം മിനുട്ടില്‍ ലോക രണ്ടാം നമ്പര്‍ ടീമിനെതിരെ ഗുര്‍ജീത് കൗറാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. പെനാല്‍റ്റിയില്‍ നിന്നായിരുന്നു 'ഡ്രാഗ് ഫ്ലിക്കറി'ന്‍റെ ഗോള്‍ നേട്ടം. ഇപ്പോഴീ ഗോള്‍ നേട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.