കേരളം

kerala

ETV Bharat / sports

പുരുഷൻമാരുടെ ലൈറ്റ് വെയ്‌റ്റ് ബോക്‌സിങ്; മനീഷ് കൗശിക് പുറത്ത് - ടോക്കിയോ ഒളിമ്പിക്സ് 2020

ഗ്രേറ്റ് ബ്രിട്ടന്‍ താരം ലൂക്ക് മക്കാർമാക്കിനോടാണ് കൗശിക് പരാജയപ്പെട്ടത്.

Boxer Manish Kaushik crashes out of Tokyo Olympics  മനീഷ് കൗശിക്  പുരുഷൻമാരുടെ ബോക്‌സിങ്  Boxer Manish Kaushik  Manish Kaushik  Tokyo Olympics  ലൈറ്റ് വെയ്‌റ്റ് ബോക്‌സിങ്  മനീഷ് കൗശിക് പുറത്ത്  മനീഷ് കൗശിക് തോറ്റു  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ഇന്നത്തെ ഒളിമ്പിക്സ് വാർത്തകൾ
പുരുഷൻമാരുടെ ലൈറ്റ് വെയ്‌റ്റ് ബോക്‌സിങ്; മനീഷ് കൗശിക് പുറത്ത്

By

Published : Jul 25, 2021, 4:12 PM IST

ടോക്കിയോ:ടോക്കിയോ ഒളിമ്പിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യൻ താരം മനീഷ് കൗശിക് പുറത്ത്. പുരുഷൻമാരുടെ ലൈറ്റ് വെയ്‌റ്റ് 32 -ാം റൗണ്ട് മത്സരത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍റെ ലൂക്ക് മക്കാർമാക്കിനോട് താരം പരാജയപ്പെട്ടത്.

ആദ്യ റൗണ്ട് 2-3 പരാജയപ്പെട്ടുവെങ്കിലും രണ്ടാം റൗണ്ടിൽ കൗശിക് 3-2 ന് ശക്തമായി തിരിച്ചെത്തി. എന്നാൽ അവസാന റൗണ്ടിൽ 4-1 കൗശിക്കിനെ ഇടിച്ചിട്ട് ലൂക്ക് മക്കാർമാക്ക് വിജയം സ്വന്തമാക്കുകയായിരുന്നു.

ALSO READ:മേരി കോമിന് വിജയത്തുടക്കം, പ്രീ ക്വാർട്ടറിൽ

നേരത്തെ വനിതകളുടെ വിഭാഗത്തിൽ ഇന്ത്യൻ താരം മേരി കോം 4-1ന്‍റെ അനായാസ വിജയം സ്വന്തമാക്കി പ്രീക്വാർട്ടറിലേക്ക് കടന്നിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഹെർണാണ്ടസ് ഗാർഷ്യയെയാണ് മേരികോം പരാജയപ്പെടുത്തിയത്.

ALSO READ:ചരിത്ര നേട്ടം; ലോക കേഡറ്റ് റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രിയ മാലിക്കിന് സ്വർണം

ABOUT THE AUTHOR

...view details