ടോക്കിയോ: ഒളിമ്പിക് പുരുഷ ഹോക്കിയില്‍ ഓസ്ട്രേലിയയെ കീഴടക്കിയ ബെല്‍ജിയത്തിന് സ്വര്‍ണം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ബെല്‍ജിയം ഓസ്‌ട്രേലിയയെ മറികടന്നത്. ഇരുടീമുകളും നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.
ഒളിമ്പിക് ഹോക്കി: ഓസ്ട്രേലിയയെ തകര്‍ത്ത് ബെല്‍ജിയം ചാമ്പ്യന്മാര്‍ - ഒളിമ്പിക്സ് വാർത്തകൾ
ഒളിമ്പിക്സില്‍ ബെല്‍ജിയത്തിന്‍റെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്.
ഒളിമ്പിക് ഹോക്കി: ഓസ്ട്രേലിയയെ തകര്‍ത്ത് ബെല്‍ജിയം ചാമ്പ്യന്മാര്‍
നിശ്ചിത സമയത്ത് ബെല്‍ജിയത്തിനായി വാന്‍ ഔബെലും ഓസ്‌ട്രേലിയക്കായി ടോം വിക്ക്ഹാമുമാണ് ഗോള്‍ നേടിയത്. ബെല്‍ജിയം ഗോള്‍കീപ്പര്‍ വിന്‍സെന്‍റ് വാനാഷിന്‍റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായി. ഒളിമ്പിക്സില്‍ ബെല്‍ജിയത്തിന്‍റെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്.
also read: രജതം രവി കുമാര്‍: ഒളിമ്പിക് ഗുസ്‌തിയില്‍ വെള്ളിത്തിളക്കവുമായി രവികുമാർ ദഹിയ