ടോക്കിയോ: ഒളിമ്പിക്‌സ് 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പുനിയക്ക് തോൽവി. ആവേശകരമായ മത്സരത്തിൽ അസർബൈജാന്‍റെ ഹാജി അലിവെക്കെതിരെ 12-5 നാണ് ബജ്‌രംഗ് പുനിയ തോറ്റത്. ഇനി വെങ്കലമെഡൽ പോരാട്ടത്തിൽ താരത്തിന് മത്സരിക്കാം.
ഒളിമ്പിക്‌സ് ഗുസ്തിയിൽ രാജ്യത്തിന്‍റെ ഏഴാം മെഡൽ ഉറപ്പിക്കാനായാണ് ബജ്‌രംഗ് പുനിയ ഗോദയിലേക്ക് ഇറങ്ങിയത്. എന്നാൽ ഹാജി അലിവെ ആദ്യ ഘട്ടം മുതൽ മത്സരം പിടിച്ചെടുക്കുകയായിരുന്നു. റിയോ ഒളിമ്പിക്‌സിലെ മെഡൽ ജേതാവാണ് മൂന്ന് തവണ ലോക ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള ഹാജി അലിവെ.