കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സ് വനിത ഗുസ്‌തിയിൽ അൻഷു മാലിക്കിന് തോൽവി, പുറത്ത് - ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്

ബെലാറൂസ് താരം ഐറിന കുറാച്‌കിനിക്കാണ് അൻഷു മാലിക്കിനെ 8-2 ന് പരാജയപ്പെടുത്തിയത്

അൻഷു മാലിക്ക് പുറത്ത്  അൻഷു മാലിക്കിന് തോൽവി  ഒളിമ്പിക്‌സ് അൻഷു മാലിക്ക്  Anshu Malik  Anshu Malik loses  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്
ഒളിമ്പിക്‌സ് വനിത ഗുസ്‌തിയിൽ അൻഷു മാലിക്കിന് തോൽവി, പുറത്ത്

By

Published : Aug 4, 2021, 11:06 AM IST

ടോക്കിയോ : ഒളിമ്പിക്‌സ് വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ അൻഷു മാലിക്ക് പുറത്ത്. ബെലാറൂസ് താരം ഐറിന കുറാച്‌കിനിക്കെതിരെ 8-2നാണ് അൻഷു തോറ്റത്.

തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി മുന്നേറിയ ബെലാറൂസ് താരത്തിനെതിരെ ഒരു ഘട്ടത്തിലും അൻഷു മാലിക്കിന് മുന്നേറാൻ കഴിഞ്ഞില്ല. രണ്ടാം പിരീഡിൽ രണ്ട് പോയിന്‍റ് മാത്രമാണ് ഇന്ത്യൻ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്.

ALSO READ:മലർത്തിയടിച്ച് ഇന്ത്യ ; ഗുസ്‌തിയിൽ രവി ദഹിയയും, ദീപക് പൂനിയയും സെമിയിൽ

അതേസമയം പുരുഷൻമാരുടെ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ രവി ദഹിയയും, ദീപക് പൂനിയയും തകർപ്പൻ വിജയത്തോടെ സെമിഫൈനലിൽ പ്രവേശിച്ചു. ചൈനീസ് താരം സുഷനെ 5–3ന് തോൽപ്പിച്ചാണ് ദീപക് പൂനിയ സെമിഫൈനലിൽ കടന്നത്.

ബൾഗേറിയൻ താരം ജോർജി വാലെന്റീനോവ് വാംഗെലോവിനെ 14- 4ന് തകർത്താണ് രവി ദഹിയ സെമിയിൽ കടന്നത്. ഒരു വിജയം കൂടി സ്വന്തമാക്കിയാൽ ഇരുവർക്കും മെഡൽ ഉറപ്പിക്കാൻ സാധിക്കും.

ABOUT THE AUTHOR

...view details