ടോക്കിയോ: ഒളിമ്പിക്‌സ് ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ച് പുറത്ത്. ജർമനിയുടെ അലക്‌സാണ്ടർ സ്വരേവാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിൽ താരത്തെ അട്ടിമറിച്ചത്. തോൽവിയോടെ ദ്യോകോവിച്ചിന്‍റെ ഗോൾഡണ്‍ സ്ലാം സ്വപ്‌നം തകർന്നു.
മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സ്വരേവ് വിജയിച്ചത്. ലോക അഞ്ചാം നമ്പർ താരമാണ് സ്വരേവ്. ആദ്യ സെറ്റ് 6-1 ന് ദ്യോകോവിച്ച് നേടിയെങ്കിലും അടുത്ത രണ്ടു മത്സരങ്ങൾ സ്വരേവ് അനായാസം നേടുകയായിരുന്നു. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-1നുമാണ് ജര്‍മന്‍ താരം സ്വന്തമാക്കിയത്.