ടോക്യോ :ഒളിമ്പിക്‌സെന്ന കായികരംഗത്തെ ഏറ്റവും വലിയ വേദിയിൽ, ഇന്ത്യൻ താരങ്ങൾക്ക് ഒന്നാമതെത്താൻ കഴിയുമെന്ന വിശ്വാസം ജനിപ്പിച്ചതിന് മുന്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് നന്ദിയെന്ന് ജാവലിൻ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ താരം നീരജ് ചോപ്ര.
''വ്യക്തിഗത കായിക ഇനത്തിൽ ഇന്ത്യയ്ക്കായി ഒരു സ്വർണ മെഡൽ ജേതാവാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വലിയ സന്തോഷം നല്‍കുന്നതാണ്. എല്ലാവരും അദ്ദേഹത്തെ ഇപ്പോഴും ഉറ്റുനോക്കുന്നു. ഇന്ന് അദ്ദേഹത്തിനൊപ്പമെത്താന്‍ തനിക്ക് കഴിഞ്ഞത് ഒരു സ്വപ്നം പോലെയാണെന്നും ചോപ്ര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വലിയ സംഭാവനയാണ് അഭിനവ് ബിന്ദ്രയുടേത്
മഹത്തായ നേട്ടം കൈവരിച്ച അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നത് വലിയ വികാരമാണ്. ഒളിമ്പിക്‌സില്‍ സ്വർണം നേടാനുള്ള ചിന്തയിലേക്ക് അദ്ദേഹമാണ് നയിച്ചത്. വലിയ സംഭാവനയാണ് അദ്ദേഹത്തിന്‍റേത്'' നീരജ് ചോപ്ര പറഞ്ഞു.