ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജർമൻ താരം അലക്സാണ്ടർ സ്വരേവ്, ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ നേരിടും. ജര്‍മന്‍ താരം സ്വരേവിന്‍റെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണ് ഇത്. ഇരുപതാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റക്കിനെ തോൽപ്പിച്ചാണ് സ്വരേവിന്‍റെ ഗ്രാന്‍ഡ് സ്ലാം മുന്നേറ്റം. ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷമാണ് സ്വരേവ് സെമിയില്‍ തിരിച്ചുവന്നത്. സ്‌കോര്‍ 6-3, 6-2, 3-6, 4-6, 3-6.
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സ്വരേവ്, തീം കിരീട പോരാട്ടം - zverev news
ആദ്യമായാണ് ജര്‍മനിയുടെ അഞ്ചാം സീഡായ അലക്സാണ്ടർ സ്വരേവ് ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ പ്രവേശിക്കുന്നത്

തീം
മൂന്നു സെറ്റിനുള്ളിൽ റഷ്യൻ താരം ഡാനിൽ മെദ്വെദേവിനെ തോൽപ്പിച്ചാണ് ഡൊമിനിക് തീമിന്‍റെ മുന്നേറ്റം. സ്കോർ: 6-2,7-6,7-6. തിങ്കളാഴ്‌ചയാണ് കലാശപ്പോര്.