ലണ്ടൻ: യുഎസ് താരം സെറീന വില്യംസ് വിംബിൾഡണിൽ നിന്ന് പിന്മാറി. പരിക്കിനെ തുടർന്നാണ് ആദ്യ റൗണ്ട് പൂർത്തിയാക്കാതെയാണ് താരം മടങ്ങിയത്. ബലാറസിന്‍റെ അലക്‌സാണ്ട്ര സാസ്‌നോവിച്ചുമായുള്ള മത്സരത്തിനിടെയാണ് താരത്തിന്‍റെ ഇടത് കാലിന് പരിക്കേൽക്കുന്നത്. മത്സരം തുടരാന്‍ ശ്രമം നടത്തിയെങ്കിലും ആദ്യ സെറ്റിൽ സ്‌കോർ 3-3ൽ നില്‍ക്കെ 39 കാരിയായ സെറീന കളി മതിയാക്കുകയായിരുന്നു.
ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ താരം തന്‍റെ എട്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു ടൂര്‍ണമെന്‍റിനെത്തിയത്. എന്നാല്‍ കരഞ്ഞുകൊണ്ട് കളിക്കളം വിട്ട താരത്തെ ആരാധകര്‍ കയ്യടികളോടെയാണ് തിരിച്ചയത്. നേരത്തെ ടോക്കിയോ ഒളിമ്പിക്സിനും ഉണ്ടാവില്ലെന്ന് താരം അറിയിച്ചിരുന്നു.