കേരളം

kerala

ETV Bharat / sports

ഒത്തുകളി ആരോപണം; വിംബിൾഡൺ മത്സരങ്ങള്‍ സംബന്ധിച്ച് അന്വേഷണം

സിംഗിള്‍സ് മത്സരവുമായി ബന്ധപ്പെട്ട് ഒരു ജര്‍മന്‍ താരമാണ് സംശയത്തിന്‍റെ നിഴലിലുള്ളത്.

Wimbledon  match-fixing  Grand Slam  German player  വിംബിൾഡൺ  ഒത്തുകളി  ഒത്തുകളി ആരോപണം
ഒത്തുകളി ആരോപണം; വിംബിൾഡൺ മത്സരങ്ങള്‍ സംബന്ധിച്ച് അന്വേഷണം

By

Published : Jul 14, 2021, 8:34 AM IST

ലണ്ടന്‍: വിംബിൾഡണില്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി ജര്‍മ്മന്‍ ദേശീയ ദിനപത്രമായ ഡയ് വെല്‍റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഒരു സിംഗിള്‍സ് മത്സരം സംബന്ധിച്ചും പുരുഷന്മാരുടെ ഒരു ഡബിള്‍സ് മത്സരം സംബന്ധിച്ചുമാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

also read: ആരാധകരുടെ മോശം പെരുമാറ്റം; ഇംഗ്ലണ്ടിനെതിരെ നടപടിക്കൊരുങ്ങി യുവേഫ

ഈ മത്സരങ്ങളുടെ സമയത്ത് അസാധാരണമായ രീതിയില്‍ പന്തയങ്ങൾ നടന്നതായി നിരവധി വാതുവയ്പ്പ് സ്ഥാപനങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യ റൗണ്ട് മത്സരങ്ങളിലാണ് ഒത്തുകളി നടന്നതെന്നും സിംഗിള്‍സ് മത്സരവുമായി ബന്ധപ്പെട്ട് ഒരു ജര്‍മന്‍ താരമാണ് സംശയത്തിന്‍റെ നിഴലിലുള്ളതുമെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ABOUT THE AUTHOR

...view details