റോം: 1000 മത്സരങ്ങളെന്ന റൊക്കോഡിട്ടെങ്കിലും തോൽവിയോടെ മടങ്ങി സെറീന വില്യംസ്. ഇറ്റാലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ നാദിയ പോഡോറോസ്‌കയോടാണ് സെറീന വില്യംസ് പരാജയപ്പെട്ടത്. 7-6 (6) 7-5 എന്ന സ്കോറിനായിരുന്നു നാലു തവണ ഇറ്റാലിയൻ ഓപ്പൺ സ്വന്തമാക്കിയിട്ടുള്ള താരത്തിന്‍റെ തോൽവി. ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം കളത്തിലിറങ്ങാത്ത സെറീനയുടെ ആദ്യ മത്സരമായിരുന്നു ഇറ്റാലിയൻ ഓപ്പൺ. മെയ് 30ന് ആരംഭിക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിനായി ഒരുങ്ങുന്ന താരത്തിന് ഇറ്റാലിയൻ ഓപ്പണിലെ തോൽവി വലിയ തിരിച്ചടിയായിരിക്കും.
Also Read:സിങ്കപ്പൂര്‍ ഓപ്പണ്‍ റദ്ദാക്കി; സൈനയുടേയും ശ്രീകാന്തിന്‍റെയും ഒളിമ്പിക് മോഹങ്ങള്‍ക്ക് തിരിച്ചടി