കേരളം

kerala

ETV Bharat / sports

യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു ; ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്ത് - ആഷ്‌ലി ബാര്‍ട്ടി പുറത്ത്

ആഷ്‌ലി ബാര്‍ട്ടിയെ അമേരിക്കയുടെ ഷെൽബി റോജേഴ്‌സാണ് അട്ടിമറിച്ചത്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Ashleigh Barty  Shelby Rogers  US Open  ആഷ്‌ലി ബാര്‍ട്ടി  യു.എസ് ഓപ്പണ്‍  ഷാപ്പലോവ്  നൊവാക് ജോക്കോവിച്ച്  അലക്‌സാണ്ടര്‍ സ്വെരേവ്  നവോമി ഒസാക്ക  യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു  ആഷ്‌ലി ബാര്‍ട്ടി പുറത്ത്  Ashleigh Barty Knocked Out
യു.എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു; ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്ത്

By

Published : Sep 5, 2021, 1:14 PM IST

ന്യൂയോർക്ക് : കഴിഞ്ഞ ദിവസത്തിന് സമാനമായി യു.എസ് ഓപ്പണിൽ വമ്പൻ അട്ടിമറികൾ തുടരുന്നു. ലോക ഒന്നാം നമ്പര്‍ വനിതാതാരം ആഷ്‌ലി ബാര്‍ട്ടിയും, പുരുഷ വിഭാഗത്തിലെ ലോക ഏഴാം നമ്പര്‍ താരം ഷാപ്പലോവിനുമാണ് അടിതെറ്റിയത്.

ഇന്നലെ പുറത്തായ നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയ്ക്ക് പിന്നാലെയാണ് ആഷ്‌ലി ബാര്‍ട്ടിയും യു.എസ്.ഓപ്പണില്‍ നിന്ന് പുറത്തായത്. അമേരിക്കയുടെ ഷെൽബി റോജേഴ്‌സാണ് ബാര്‍ട്ടിയെ അട്ടിമറിച്ചത്. വിജയത്തോടെ റോജേഴ്‌സ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 1-6, 7-6 എന്ന സ്കോറിനാണ് അമേരിക്കൻ താരത്തിന്‍റെ വിജയം. ആദ്യ സെറ്റ് റോജേഴ്‌സും രണ്ടാം സെറ്റ് ബാർട്ടിയും നേടി. മൂന്നാം സെറ്റിൽ ഇരുവരും തുല്യത പാലിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. എന്നാൽ ടൈബ്രേക്കറിൽ 7-5 എന്ന സ്കോറിന് ബാർട്ടിയെ തകർത്ത് റോജേഴ്‌സ് വിജയം നേടുകയായിരുന്നു.

അതേസമയം ലോക ഏഴാം നമ്പര്‍ താരം ഷാപ്പലോവിനെ സൗത്ത് ആഫ്രിക്കയുടെ ലോയ്‌ഡ് ഹാരിസാണ് മൂന്നാം റൗണ്ടില്‍ അട്ടിമറിച്ചത്. 6-4, 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഹാരിസിന്‍റെ വിജയം.

ALSO READ:യു.എസ് ഓപ്പണിൽ കൗമാരക്കാരുടെ അട്ടിമറി ; ഒസാക്കയും, സിറ്റ്‌സിപാസും പുറത്ത്

പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും ടോക്യോ ഒളിമ്പിക്‌സ് ജേതാവ് അലക്‌സാണ്ടര്‍ സ്വെരേവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജപ്പാന്‍റെ കൈ നിഷികോരിയെ 6-7, 6-3, 6-3, 6-4 എന്ന സ്കോറിന് തകർത്താണ് ജോക്കോവിച്ച് വിജയം നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്ബിയാണ് താരത്തിന്റെ എതിരാളി.

ABOUT THE AUTHOR

...view details