ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണ്‍ ഗ്രാന്‍റ് സ്ലാം ടെന്നീസ് ടൂര്‍ണമെന്‍റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ നീക്കം. ന്യൂയോര്‍ക്ക് ഗവര്‍ണർ അന്‍ഡ്രൂ കുമോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ് ഗ്രാന്‍ഡ് സ്ലാം നടത്താന്‍ സമയം കണ്ടെത്തിയിരിക്കുന്നത്. യുഎസില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. കൂടാതെ താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും ഉള്‍പ്പെടെ സുരക്ഷക്കായി കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളും നടപ്പാക്കും. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് കൊവിഡ് 19 ടെസ്റ്റ് ഉള്‍പ്പെടെ നടത്തും.
യുഎസ് ഓപ്പണ്‍ കാണികളില്ലാതെ നടത്താന്‍ നീക്കം - യുഎസ് ഓപ്പണ്‍ വാര്‍ത്ത
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 13 വരെ യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം നടത്താനാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അന്‍ഡ്രൂ കുമോ ഉള്‍പ്പടെ നീക്കം നടത്തുന്നത്
യുഎസ് ഓപ്പണ്‍
മത്സരം ടിവിയിലൂടെ കാണാന്‍ അവസരമുണ്ടാകും. നിലവില്‍ കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷം ഓസ്‌ട്രേലിന്‍ ഓപ്പണ്‍ ഒഴികെയുള്ള ടെന്നീസ് ടൂര്‍ണമെന്റുകള്‍ മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. ടൂര്‍ണമെന്റ് ഉപേക്ഷിച്ചാല്‍ ഉണ്ടായേക്കാവുന്ന വലിയ സമ്പത്തിക ബാധ്യത കണക്കിലെടുത്താണ് യുഎസ് ഓപ്പണുമായി സംഘാടകര്‍ മുന്നോട്ട് പോകുന്നത്.