കേരളം

kerala

ETV Bharat / sports

യുഎസ് ഓപ്പണ്‍: ചരിത്രം കുറിച്ച് മെദ്‌വെദേവ്; കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം - നൊവാക് ജോക്കോവിച്ച്

മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ രണ്ടാം സീഡായ റഷ്യന്‍ താരം ഒരു സെറ്റ് പോലും വിട്ടു നല്‍കാതെയാണ് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്.

US Open 2021  US Open  Daniil Medvedev  Novak Djokovic  US Open men's singles final  യുഎസ് ഓപ്പണ്‍  നൊവാക് ജോക്കോവിച്ച്  ഡാനിൽ മെദ്‌വെദേവ്
യുഎസ് ഓപ്പണ്‍: ചരിത്രം കുറിച്ച് മെദ്‌വെദേവ്; കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം

By

Published : Sep 13, 2021, 7:02 AM IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയ റഷ്യയുടെ ഡാനിൽ മെദ്‌വെദേവിന് കിരീടം. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ രണ്ടാം സീഡായ റഷ്യന്‍ താരം ഒരു സെറ്റ് പോലും വിട്ടു നല്‍കാതെയാണ് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്. സ്കോര്‍: 6-4, 6-4, 6-4.

മെദ്‌വെദേവിന്‍റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. നേരത്തെ 2019ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിനിറങ്ങിയിരുന്നെങ്കിലും കനത്ത പോരാട്ടത്തിനൊടുവില്‍ റഫാല്‍ നദാലിനോട് തോല്‍വി വഴങ്ങിയിരുന്നു.

കനേഡിയന്‍ താരം ഫെലിക്‌സ് ഓഗറിനെ തോല്‍പ്പിച്ചയിരുന്നു മെദ്‌വെദേവ് ഫൈനലിലെത്തിയത്. 6-4, 7-5, 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റഷ്യന്‍ താരത്തിന്‍റെ വിജയം.

അതേസമയം തോല്‍വിയോടെ കരിയറിലെ രണ്ട് സുപ്രധാന നേട്ടങ്ങളാണ് സെര്‍ബിയന്‍ താരമായ ജോക്കോയ്‌ക്ക് നഷ്ടമായത്. കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടിയ പുരുഷ താരമാകാനും, 52 വര്‍ഷത്തിന് ശേഷം കലണ്ടര്‍ സ്ലാം തികയ്‌ക്കുന്ന താരമാവാനും ജോക്കോയ്‌ക്ക് കഴിയുമായിരുന്നു.

also read: യുഎസ് ഓപ്പണ്‍: എമ്മ റഡുകാനുവിന് ചരിത്ര നേട്ടം

ABOUT THE AUTHOR

...view details