ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്നലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച ജയമായിരുന്നെങ്കിലും സെറീന വില്യംസിന് കാല്‍ക്കുഴക്ക് പരിക്കേറ്റപ്പോള്‍ ആരാധകര്‍ അങ്കലാപ്പിലായി. 22-ാം സീഡുകാരി ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സെറീന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇത് പതിനാറാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. സ്കോര്‍ - 6-3, 6-4.
പരിക്കിനെ അതിജീവിച്ച് സെറീന വില്യംസ് യു എസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ - serena williams
രണ്ടാം സെറ്റില്‍ താരത്തിന്‍റെ കാല്‍ക്കുഴക്ക് പരിക്കേല്‍ക്കുകയായിരുന്നു. സ്കോര്‍ 6-3,6-4
![പരിക്കിനെ അതിജീവിച്ച് സെറീന വില്യംസ് യു എസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4312693-598-4312693-1567391700833.jpg)
പരിക്കിനെ അതിജീവിച്ച് സെറീന വില്യംസ് യു എസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
പരിക്ക് തന്നെ മാനസികമായി ബാധിച്ചുവെന്നാണ് മത്സര ശേഷം താരം പ്രതികരിച്ചത്. ഇത്തവണ കിരീടം നേടിയാല്‍ ഏറ്റവും കൂടുതല്‍ തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമാകും എന്ന പ്രത്യേകത കൂടിയുണ്ട്.