ടോക്കിയോ: ഒളിമ്പിക് ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും അട്ടിമറി. വനിത സിംഗിള്‍സിന്‍റെ മൂന്നാം റൗണ്ടില്‍ ജപ്പാന്‍റെ ലോക രണ്ടാം നമ്പര്‍ താരം നവോമി ഒസാക്കയ്ക്ക് തോല്‍വി. ചെക്ക് റിപ്പബ്ലിക്കിന്‍റെ ലോക 42ാം നമ്പര്‍ താരം മാർക്കേറ്റ വൊൻഡ്രോസോവയാണ് നവോമിയെ അട്ടിമറിച്ചത്. ജപ്പാന്‍റെ ഒളിമ്പിക് പ്രതീകമായി ഉയർത്തിക്കൊണ്ടുവന്ന ഒസാക്കയാണ് ഇത്തവണ ദീപം തെളിയിച്ചത്.
ഒരു മണിക്കൂര്‍ എട്ട് മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ചെക്ക് താരം വിജയം പിടിച്ചത്. അദ്യ സെറ്റ് 6-1ന് ദയനീയമായി കൈവിട്ട ഒസാക്ക രണ്ടാം സെറ്റില്‍ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും സെറ്റും വിജയവും അകന്ന് നിന്നു. സ്കോര്‍: 6-1, 6-4.