പാരിസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിത സിംഗിള്‍സില്‍ സ്ലൊവേന്യയുടെ തമാര സിദാന്‍സെക് സെമി ഫൈനലിൽ പ്രവേശിച്ചു. 33ാം റാങ്കുകാരിയായ സ്പാനിഷ് താരം പൗല ബദോസയോടായിരുന്നു തമാരയുടെ വിജയം. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ 7-5 4-6 8-6 എന്ന സ്കോറിനാണ് 23കാരിയായ തമാര മത്സരം സ്വന്തമാക്കിയത്.
7-5ന് ആദ്യ സെറ്റ് സ്വന്തമാക്കിയ തമാര രണ്ടാം സെറ്റ് 4-6 കെെവിട്ടിരുന്നു. തുടര്‍ന്ന് മൂന്നാം സെറ്റിൽ ടൈ ബ്രേക്കറിനൊടുവിലാണ് 8-6ന് മത്സരം പിടിച്ചത്. 33ാം റാങ്കുകാരിയായ ബദോസ ഈ സീസണിൽ കളിമൺ കോർട്ടിൽ ഏറ്റവും കൂടുതൽ വിജയം നേടിയ താരം കൂടിയാണ്.