കേരളം

kerala

ETV Bharat / sports

റാഫേൽ നദാലിനെ തകർത്ത് സ്റ്റിസിപാസ് ഫൈനലിൽ - റാഫേൽ നദാൽ

ഫൈനലിൽ ലോക ഒന്നാം നമ്പർതാരം നൊവാക് ജോക്കോവിച്ചാണ് സ്റ്റിസിപാസിന്‍റെ എതിരാളി.

സ്റ്റിസിപാസ്

By

Published : May 12, 2019, 10:34 AM IST

മാഡ്രിഡ് :മാഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് സെമി ഫൈനലിൽ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ അട്ടിമറിച്ച് ഗ്രീക്കിന്‍റെ സ്റ്റെഫാനോസ് സ്റ്റിസിപാസ് ഫൈനലിൽ. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സ്റ്റിസിപാസിന്‍റെ ജയം. സ്കോർ 6-4, 2-6, 6-3.

സെമിയിൽ 17 തവണ ഗ്രാന്‍റ്സ്ലാം ചാമ്പ്യനായ നദാലിനെതിരെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് സ്റ്റിസിപാസ് ഫൈനലിലെത്തിയത്. ആദ്യ സെറ്റിൽ നദാലിനെതിരെ 6-4 ന് ഗെയിം സ്വന്തമാക്കിയ ഗ്രീക്ക് താരം രണ്ടാം സെറ്റ് പൊരുതാതെ കീഴങ്ങി. നദാൽ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും മൂന്നാം സെറ്റിൽ തകർപ്പൻ പ്രകടനത്തിലൂടെ സ്റ്റിസിപാസ് 6-3 ന് നദാലിനെ കീഴടക്കുകയായിരുന്നു. ടെന്നീസിലെ സൂപ്പർതാരങ്ങളായ നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കെതിരെ ജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേടാനും സെമി ജയത്തോടെ സ്റ്റിസിപാസിനായി.

ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കാവിച്ചാണ് സ്റ്റിസിപാസിന്‍റെ എതിരാളി. സെമിയിൽ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരത്തിന്‍റെ ഫൈനൽ പ്രവേശനം. കഴിഞ്ഞ വർഷം നടന്ന കനേഡിയൻ ഓപ്പൺ ടൂർണമെന്‍റിൽ ജോക്കോവിച്ചും സ്റ്റിസിപാസും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ സ്റ്റിസിപാസിനായിരുന്നു ജയം. എന്നാൽ നിലവിലെ ഫോമിൽ സെർബിയൻ താരത്തിനാണ് ഫൈനലിൽ മുൻതൂക്കം. സീസണിൽ ഓസ്ട്രേലിയൻ ഓപ്പൺ, ഇന്ത്യൻസ് വെൽസ്, മിയാമി ഓപ്പൺ, തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കി ഫൈനലിന് ഇറങ്ങുന്ന ജോക്കോവിച്ച് കരിയറിലെ 74-ാം കിരീട നേട്ടമാണ് ലക്ഷ്യമാക്കുന്നത്.

ABOUT THE AUTHOR

...view details