റോം: കാലിന് പരിക്കേറ്റതിനെ തുടർന്ന് സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർ ഇറ്റാലിയൻ ഓപ്പൺ ടെന്നീസില്‍ നിന്ന് പിന്മാറി. ക്വാർട്ടർ ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്സിപായിരുന്നു ഫെഡററുടെ എതിരാളി. ഫെഡറർ പിന്മാറിയതോടെ സിറ്റ്സിപാസ് സെമി ഫൈനല്‍ ഉറപ്പിച്ചു.
റോജർ ഫെഡറർ ഇറ്റാലിയൻ ഓപ്പണില്‍ നിന്ന് പിന്മാറി - റോജർ ഫെഡറർ
ഫെഡറർ പിന്മാറിയത് കാലിനേറ്റ പരിക്ക് മൂലം
കൂടുതല്‍ കാലം ടെന്നീസ് കളിക്കുന്നതിന് വേണ്ടി ക്ലേ കോർട്ടില്‍ നിന്ന് മൂന്ന് വർഷം മാറി നിന്ന ശേഷമാണ് 37കാരനായ ഫെഡറർ തിരിച്ചെത്തിയത്. രണ്ട് ദിവസം മുമ്പ് മഴ പെയ്തതിനാല്‍ തുടർച്ചയായി രണ്ട് മത്സരങ്ങൾ കളിക്കേണ്ടി വന്നതാണ് താരത്തിന് വിനയായത്. മത്സരം പൂർത്തിയാക്കാൻ തനിക്ക് സാധിക്കില്ലെന്നും നൂറ് ശതമാനം താൻ ആരോഗ്യവാനല്ലെന്നും ഫെഡറർ വ്യക്തമാക്കി. പരിക്ക് ഭേദമായില്ലെങ്കില്‍ ഈ മാസം 26ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിലും ഫെഡറർ കളിക്കാൻ സാധ്യതയില്ല. റാഫേല്‍ നദാലും ജോക്കോവിച്ചും സെമി പോരാട്ടത്തിനായി ഇന്നിറങ്ങും.