ന്യൂയോര്‍ക്ക്:കഴിഞ്ഞ വർഷത്തെ വിവാദ ഫൈനലിന് ശേഷം സെറീന വില്യംസ് യുഎസ് ഓപ്പണിലേക്ക് മികച്ച തിരിച്ചുവരവ് നടത്തി. വെറും 59 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ കടന്നു. സ്കോര്‍- 6-1, 6-1
ആദ്യം മുതല്‍ തന്നെ ആധിപത്യം ഉറപ്പിച്ച് തന്നെയായിരുന്നു സെറീനയുടെ നീക്കം. ആദ്യ സെറ്റ് വെറും 25 മിനിറ്റിനുള്ളില്‍ തന്നെ ഷറപ്പോവയെ നിലംപരിശാക്കി.
രണ്ടാം സെറ്റിന്‍റെ ആദ്യ ഗെയിമിൽ തന്നെ ഷറപ്പോവ തകർന്നു. എപ്പോഴുമെന്ന പോലെ സെറീന വില്യംസ് ആഞ്ഞടിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ ഷറപ്പോവ തോല്‍വി സമ്മതിച്ചു. മൂന്ന് ബ്രേക്ക് പോയിൻറുകളാണ് സെറീന നേടിയത്. ഷറപ്പോവ ഒരു ബാക്ക് ഹാൻഡ് അടിച്ചപ്പോൾ സെറീന വിജയം ഉറപ്പിച്ചു. രണ്ടാം സെർവിലെ ഒരു പോയിന്റ് പോലും നേടാതെ മത്സരം അവസാനിക്കുകയായിരുന്നു.
"രണ്ടാം സെറ്റിൽ 3-1 ന് വിജയിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പോയിന്‍റാണ്.ഞാൻ വളരെ തീവ്രവും സൂപ്പർ ഫോക്കസും ആയിരുന്നു. ഞാൻ അവർക്കെതിരെ വരുമ്പോഴെല്ലാം ഞാൻ എന്‍റെ മികച്ച കളി പുറത്തെടുക്കും. മത്സരത്തിന് ശേഷം സെറീന വില്യംസ് പറഞ്ഞു.